ഏറ്റവും വലിയ പതാകയുമായി ആകാശചാട്ടം; യു എ ഇക്ക് ലോകറെക്കോർഡ്


DECEMBER 2, 2019, 12:48 AM IST

ദുബൈ:ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യു എ ഇക്ക് ലോക റൊക്കോര്‍ഡ്. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ചാണ് യു എ ഇ റെക്കോര്‍ഡ് കുറിച്ചത്.

ദുബൈ പാം ജുമൈറക്ക് മുകളില്‍ നിന്ന് യു എ ഇ ദേശീയപതാകയുമായി സ്കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ്.

144.28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ആകാശച്ചാട്ടക്കാര്‍ ആകാശത്ത് പാറിച്ചത്. രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷം എന്ന് കുറിച്ചാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഇന്‍സ്റ്റഗ്രമില്‍ വീഡിയോ പങ്കുവെച്ചത്.

Other News