ദുബൈ ടണലിലെ വാഹനാപകടം: മരിച്ചത് മലയാളി ഡോക്‌ടർ


NOVEMBER 27, 2019, 11:29 PM IST

ദുബൈ:ചൊവ്വാഴ്‌ച ദുബൈയിലെ തുരങ്കപാതയിലുണ്ടായ വാഹനാപകടത്തില്‍ കാറിന് തീപിടിച്ച് മരിച്ചത് മലയാളി ഡോക്‌ടറാണെന്ന് തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശിയും ദുബൈ അല്‍മുസല്ല മെഡിക്കല്‍ സെന്റററിലെ ഡോക്‌ടറുമായ ജോണ്‍ മാര്‍ഷല്‍ സ്‌കിന്നറാണ് മരിച്ചത്. 60 വയസായിരുന്നു.

ചൊവ്വാഴ്‌ച ഉച്ചക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തെ ടണലിലാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. ഭാര്യ:സിസി മാര്‍ഷല്‍. മക്കൾ:റബേക്ക് ഐറിന്‍, റേച്ചല്‍ അന്ന.

Other News