സൗദി യുവാക്കള്‍ കൊല്ലപ്പെട്ട വാഹനാപകട കേസില്‍ ജയിലിലായ മലയാളി യുവാവ് 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം


NOVEMBER 25, 2019, 12:06 PM IST

റിയാദ് : രണ്ട് സൗദി യുവാക്കള്‍ കൊല്ലപ്പെട്ട വാഹനാപകടത്തെ തുടര്‍ന്ന് ജയിലിലായ മലയാളി യുവാവ് ഒന്നരലക്ഷം റിയാല്‍ (29 ലക്ഷത്തോളം രൂപ) ബ്ലഡ് മണി(ദിയ)യായി നല്‍കാന്‍ ഉത്തരവ്. രണ്ട് വര്‍ഷം മുന്‍പ് നടന്ന അപകടത്തിലാണ് നടപടി. സൗദിയിലെ ഒരു സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി വിപിനാണ് അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്നത്.

വിപിന്‍ ഓടിച്ചിരുന്നതടക്കം മൂന്നോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ വാഹനം ഇന്‍ഷുര്‍ ചെയ്യപ്പെട്ടിട്ടുമില്ലായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണിയായി ഒന്നര ലക്ഷം റിയാല്‍ നല്‍കാന്‍ ട്രിബൂണല്‍ കോടതി ഉത്തരവിട്ടത്. ഈ തുക നല്‍കിയാല്‍ വിപിന് ജയില്‍ മോചിതനാകാം.

ഇതിനിടെ വിപിന്റെ മോചനത്തിനായി മലയാളി കമ്മ്യൂണിറ്റി ഗ്രൂപ്പായ ദവാദ്മി യൂണിറ്റ് ഓഫ് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, ഫണ്ട് റൈസിംഗ് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

Other News