ദുബായില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു


SEPTEMBER 10, 2019, 3:04 PM IST

ദുബായ് : കുടുംബവഴക്കിനെ തുടര്‍ന്ന്  മലയാളി യുവതി ദുബായില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്‍(40) ആണ് മരിച്ചത്.  അല്‍ഖൂസിലെ താമസ സ്ഥലത്ത്  ചൊവ്വാഴ്ച  രാവിലെയായിരുന്നു സംഭവം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് വിജേഷ് വിദ്യയെ കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.ഏറെ നാളായി ദമ്പതികള്‍ക്കിടയില്‍ വഴക്കും തര്‍ക്കവും നിലനിന്നിരുന്നു.വിദ്യ ദുബായിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രികയാണു മാതാവ്. പൊലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നു വരുന്നു.

Other News