മാനസികാരോഗ്യം സ്വയം പരിശോധിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍


OCTOBER 9, 2019, 12:37 AM IST

‍ഷാർജ:മാനസികാരോഗ്യം സ്വയം പരിശോധിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജയിലെ വിദ്യാര്‍ഥികൾ. മലയാളികൾ ഉൾപ്പെട്ട വിദ്യാര്‍ഥികളുടെ സംഘമാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് വേണ്ടി ‘മെന്‍ഡിപ്സെയര്‍ മെന്റല്‍ ഹെല്‍ത്ത് ആപ്പ്’ തയാറാക്കിയത്.

ആപ്പിലൂടെ സ്വയം എത്രമാത്രം മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പരിശോധിക്കുന്നതിന് പുറമെ ചികില്‍സ തേടാനും കഴിയും.വ്യക്തിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് തന്നെ.

മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം തയാറാക്കിയ ആപ്പ് ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ജിറ്റെക്സ് സാങ്കേതിക വാരത്തില്‍ അവതരിപ്പിച്ചത്. ദുബൈ ഹെല്‍ത്ത് ഹാക്കത്തനില്‍ സമ്മാനം നേടിയ വിദ്യാര്‍ഥി സംഘം ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ തന്നെ പിന്തുണയോടെയാണ് ആപ്പ് വികസിപ്പിച്ചത്.

രണ്ടുമാസത്തിനകം മെന്‍ഡിപ്സെയര്‍ ആപ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി തുടങ്ങും.

Other News