നന്തി നാസര്‍ അന്തരിച്ചു


DECEMBER 29, 2019, 12:14 PM IST

ദുബായ്: യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ നന്തി നാസര്‍ (54)അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നെഞ്ചു വേദനയെ തുടര്‍ന്ന്  ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു.

കോഴിക്കോട് കൊയിലാണ്ടി നന്തി ബസാര്‍ സ്വദേശിയാണ്. നിരവധി സാമൂഹിക സംഘടനകളുടെ സാരഥിയാണ്. 

ആശുപത്രികളില്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനും യു എ ഇ യില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനും മുന്നിട്ടു നില്‍ക്കാറുള്ള പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു നന്തി നാസര്‍.

Other News