പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തിലെ ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് ഹെറാള്‍ഡ്


JUNE 22, 2019, 9:22 PM IST

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി  ലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് ഹെറാള്‍ഡ് മാസിക.  2019 ലെ ശക്തനായ ലോകനേതാവിനെ തിരഞ്ഞെടുക്കാന്‍  വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോഡി  ഒന്നാമതെത്തിയത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് എന്നിവരെ പിന്തള്ളിയാണ് മോഡി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായത്. 


'വോട്ടെടുപ്പ് അവസാനിച്ചു നമോ വിജയിച്ചു' എന്നാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് വോട്ടെടുപ്പ് ഫലം അറിയിച്ചത്. മോഡി യ്ക്ക് 30.9% വോട്ട് ലഭിച്ചു. പുടിന്‍, ജിന്‍പിങ്, ട്രമ്പ് എന്നിവര്‍ യഥാക്രമം 29.9%, 21.9%, 18.1% വോട്ട് നേടി. ഇരുപത്തഞ്ചോളം നേതാക്കളാണ് മത്സരത്തിന് നാമനിര്‍ദേശം നേടിയത്. ഇവരില്‍ നാല് ലോകനേതാക്കളാണ് അവസാനറൗണ്ടില്‍ ഇടം നേടിയത്. 


സാധാരണ വോട്ടെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഒടിപി നല്‍കിയാണ് വോട്ടിങ് സൗകര്യം നല്‍കിയത്. ആഴ്ചയില്‍ മൂന്ന് മില്യണ്‍ ഹിറ്റുകള്‍ വന്നത് കാരണം മാസികയുടെ വെബ്‌സൈറ്റ് പലപ്പോഴും തകരാറിലായി. ജൂലൈ 15 ന് മാസികയുടെ അടുത്തലക്കം പുറത്തിറങ്ങുന്നത് നരേന്ദ്രമോഡി യുടെ മുഖചിത്രത്തോടെയാണ്. . 


Content Highlights: Narendra Modi PM British Herald Powerful Leader


Other News