പ്രളയം തകർത്ത നിലമ്പൂരിനെ സഹായിക്കാന്‍ ജിദ്ദയിൽ വേറിട്ട ഫുട്ബോൾ ടൂർണ്ണമെന്റ്


NOVEMBER 3, 2019, 1:12 AM IST

ജിദ്ദ:നിലമ്പൂരിനായി സൗദി അറേബ്യയിലെ ജിദ്ദയിൽ നിയോ കിക്കോഫ് ടൂർണ്ണമെന്റ് എന്ന പേരിൽ വേറിട്ട ഫുട്ബാൾ ടൂർണ്ണമെന്റ് നടത്തി. ഏകദിന സൗഹൃദ സെവന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിൽ  പോപ്പി എഫ് സി ജേതാക്കളായി.

ശബാബിയാ സ്‌റ്റേഡിയത്തിൽ നടന്നടൂർണ്ണമെന്റിൽ  നിലമ്പൂരിലെ എട്ട് ടീമുകളാണ് മാറ്റുരച്ചത്.

നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തു കമ്മിറ്റികളും ഒരു മുനിസിപ്പാലിറ്റി കൂട്ടായ്മയുമാണ് ജിദ്ദയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. കമ്മിറ്റികളുടെ പൊതു കൂട്ടായ്മയായ നിലമ്പൂര്‍ എക്‌സ്പാറ്റ്‌സ് ഓര്‍ഗനൈസേഷനു കീഴിലായിരുന്നു മത്സരം.

മത്സരങ്ങൾ വീക്ഷിക്കാൻ നിരവധി പേരെത്തി. വിവിധ കമ്മറ്റികൾ നിലമ്പൂർ പുനർനിർമ്മാണ ഫണ്ടിലേക്ക് സംഭാവനകൾ നൽകി.

Other News