ഒമാനില്‍ വനിത നഴ്സുമാര്‍ക്ക് തൊഴിലവസരം


JUNE 23, 2019, 12:48 PM IST

മസ്‌കറ്റ്: ഒമാനില്‍ വനിത നഴ്സുമാര്‍ക്ക് തൊഴിലവസരം. ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ലേബര്‍ റൂം/ ഓപ്പറേഷന്‍ തിയേറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.

40 വയസു വരെ പ്രായമുളള ബി.എസ്.സി (നഴ്സിംങ്)/ജി.എന്‍.എം യോഗ്യതയുളള വനിതകള്‍ക്കാണ് അവസരം. ലേബര്‍ റൂം/ഓപ്പറേഷന്‍ തിയറ്ററില്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. 375 മുതല്‍ 400 ഒമാനി റിയാല്‍ വരെ (ഏകദേശം 67,500 രൂപ മുതല്‍ 72,100 രൂപവരെ)ശമ്പളം ലഭിക്കും.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ 2019 ജൂണ്‍ 30ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org യിലും ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.

Other News