ഇന്ത്യ  ബാലക്കോട്ട് വ്യോമാക്രമണത്തിന് ഇട്ട പേര് വാനരന്‍


JUNE 22, 2019, 6:20 PM IST

പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍വ്യോമസേന ബാലക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇട്ട പേര് വാനരന്‍ എന്നര്‍ത്ഥം വരുന്ന ബന്ദര്‍.ഓപ്പറേഷന്‍ ബന്ദര്‍, എന്നാണ് ബാലകോട്ട് ആക്രമണത്തിനിട്ട പേരെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ വെളിപെടുത്തി. രാമായണത്തില്‍ രാവണന്റെ ലങ്കയെ തീവെച്ച് നശിപ്പിച്ച ഹനുമാനെ അനുസ്മരിച്ചാണ് അത്തരമൊരു പേരിട്ടതെന്നാണ് സൂചന.

ഫെബ്രുവരി 26 നാണ് 12 മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തത്. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഷ്ട്രപതി വായുസേനാ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു.Other News