പ്രാവിന്‍ കാഷ്ഠത്തില്‍ തെന്നി വീണയാള്‍ക്ക് 28,000 പൗണ്ട് നഷ്ടപരിഹാരം


AUGUST 25, 2019, 10:17 AM IST

ലണ്ടന്‍: റെയില്‍വേ സ്റ്റേഷനിലെ പ്രാവിന്‍ കാഷ്ഠത്തില്‍ തെന്നി വീണ യാത്രക്കാരാണ് നഷ്ടപരിഹാരമായി ലഭിച്ചത്  28,000 പൗണ്ട് (ഏകദേശം 24 ലക്ഷം രൂപയ്ക്കു മുകളില്‍). യു.കെ.യിലെ പാഡിങ്ടണ്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വീണയാള്‍ക്കാണ്  നെറ്റ്വര്‍ക്ക് റെയില്‍  അധികൃതര്‍ ഭീമന്‍തുക നഷ്ടപരിഹാരം നല്‍കിയത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തങ്ങള്‍ കൈകാര്യം ചെയ്യുന്ന 20 റെയില്‍വേ സ്‌റേഷനുകളിലായി തെന്നിയതിനും വീണതിനുമായി എട്ടു കോടിക്ക് മുകളില്‍ തുക നഷ്ടപരിഹാരം നെറ്റ്വര്‍ക്ക് റെയില്‍ നല്‍കിയിരുന്നു. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ സ്റ്റേഷനുകള്‍. ബി.ബി.സി. നല്‍കിയ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അപേക്ഷയിന്മേലാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്.ഏതോ ദ്രാവകത്തില്‍ തെന്നി വലത്തേ നടുവ് ഇടിച്ചു വീണ ആള്‍ക്കാണ് ഏറ്റവും കൂടുതല്‍ തുകയായ 39,631 പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചത്.

Other News