ഉ​​​പ​​​രോ​​​ധം സാ​​​മ്പത്തി​​​ക വ​​​ള​​​ര്‍ച്ച​​​ക്ക് ഉപകരിച്ചെന്ന് ഒ​ ബി​ ജി റി​​​പ്പോ​​​ര്‍ട്ട്


AUGUST 5, 2019, 12:40 AM IST

ദോ​​​ഹ: ഖ​​ത്ത​​റി​​നെ​​തി​​രായ ഉ​​​പ​​​രോ​​​ധം മൂ​​ന്നാം​​വ​​ര്‍​​ഷ​​ത്തി​​ലേ​​ക്ക്​ ക​​ട​​ന്ന​​പ്പോ​​ള്‍ രാജ്യം സാമ്പത്തിക വ​​​ള​​​ര്‍ച്ച​ നേ​​ടി​​യെ​​ന്ന്​ റി​​പ്പോ​​ര്‍​​ട്ട്. സാമ്പ​​ത്തി​​ക വ​​ള​​ര്‍​​ച്ച​​ക്കാ​​​യി ഖ​​ത്ത​​ര്‍, ഉ​​പ​​രോ​​ധ​​ത്തെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന് ഓക്സ്ഫോഡ് ബി​​​സി​​​ന​​​സ് ഗ്രൂപ്പിന്റെ (​​ഒ ​ബി​ ​ജി)​​ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ര​​​ണ്ടുവ​​​ര്‍ഷ​മാ​​​യി മൂ​​​ന്ന് ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളും ഈജിപ്‌തും ഖ​​​ത്ത​​​റി​​​നെ​​​തി​​​രെ ഉ​​​പ​​​രോ​​​ധം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​പ​രോ​​​ധ​​​ത്തി​​​ന് മുമ്പ് ഖ​​​ത്ത​​​റി​ന്റെ  60 % വ്യാ​​​പാ​​​രവും ഉ​​​പ​​​രോ​​​ധമേർപ്പെടുത്തിയ രാ​​​ജ്യ​​​ങ്ങ​​​ളുമായിട്ടായിരുന്നു.എ​​​ന്നാ​​​ല്‍, നി​​​ല​​​വി​​​ല്‍ അ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​മ​​​ല്ല ഉ​​ള്ള​​ത്. അ​​​യ​​​ല്‍ക്കാ​​​രി​​​ല്‍ നി​​​ന്നും വി​​​ഭി​​​ന്ന​​​മാ​​​യി പു​​​തി​​​യ പ​​​ങ്കാ​​​ളി​​ക​​​ളു​​​മാ​​​യാ​​​ണ് ഖ​​​ത്ത​​​റി​​ന്റെ വ്യാ​​​പാ​​​രം കൂ​​​ടു​​​ത​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. 

ഇ​​​ക്കാ​​​ല​​യ​​​ള​​​വി​​​ല്‍ നി​​​ര​​​വ​​​ധി പ​​​രി​​​ഷ്‌കാ​​​ര​​​ങ്ങ​​​ൾക്കും പു​​​തി​​​യ പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര ബ​​​ന്ധ​​​ത്തി​​​നും സാമ്പത്തി​​​ക വൈ​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ലു​​​മാ​​​ണ് ഖ​​​ത്ത​​​ര്‍ ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തി​​​യ​​​ത്. വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ക്കി​​​ട​​​യി​​​ലും 2017ല്‍ ​​​ജി ഡി ​​​പി 1.6 ശ​​​ത​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞവ​​​ര്‍ഷം 2.2 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നും ഖ​​​ത്ത​​​റി​​​ന് ക​​​ഴി​​​ഞ്ഞു. ഈ ​​​വ​​​ര്‍ഷം ഖ​​​ത്ത​​​ര്‍ സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല 2.6 ശ​​​ത​​​മാ​​​ന​​​ത്തി​ന്റെ വ​​​ള​​​ര്‍ച്ച നേ​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ന്താ​​​രാ​​​ഷ്​​​ട്ര നാ​​​ണ​​​യ നി​​​ധി (​​ഐ എം ​​​എ​​​ഫ്) നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന കാ​​​ര്യ​​​വും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ഉ​​ണ്ട്. 

ജ​​​പ്പാ​​​ന്‍, ദ​​​ക്ഷി​​​ണ കൊ​​​റി​​​യ, ചൈ​​​ന, കൂ​​​ടാ​​​തെ തു​​​ര്‍ക്കി എ​​​ന്നി​​​വ​​​യു​​​മാ​​​യെ​​​ല്ലാം ഖ​​​ത്ത​​​റി​ന്റെ വ്യാ​​​പാ​​​ര ബ​​​ന്ധം അ​​​നു​​​ദി​​​നം വ​​​ളരുകയാണ്. 2017 സെ​​​പ്റ്റം​​​ബ​​​റില്‍ ​​​ഹ​​​മ​​​ദ് തു​​​റ​​​മു​​​ഖ​​​ത്തിന്റെ പൂ​​​ര്‍ണ തോതിൽ പ്ര​​​വ​​​ര്‍ത്ത​​​ന സജ്ജമായതോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ഖ​​​ത്ത​​​റിന്റെ വ്യാ​​​പാ​​​രം വ​​​ലി​​​യ​​​തോ​​​തി​​​ല്‍ വ​​​ര്‍ധി​പ്പി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​ത്. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്ക് രാ​​​ജ്യ​​​ത്തെ വ്യാ​​​പാ​​​ര​​​ങ്ങ​​​ളി​​​ല്‍ 100 ശ​​​ത​​​മാ​​​നം ഉ​​​ട​​​മ​​​സ്​​ഥ​​​ത​​​യോ​​​ടെ നി​​​ക്ഷേ​​​പ​​​മി​​​റ​​​ക്കാ​​​ന്‍ അ​​​വ​​സ​​​രം ന​​​ല്‍കി​​​യ​​​തും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഇ​​​ത്ത​​​രം നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​തും ഉ​​പ​​​രോ​​​ധ​​​ത്തെ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള മ​​​റ്റൊ​​​രു വ​​​ഴി​​​യാ​​​യെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. 

കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ ഖ​​​ത്ത​​​ര്‍ അ​​​ടു​​​ത്തി​​​ടെ നേ​​​ടി​​​യ സ്വ​​​യം​​​പര്യാപ്‌തത ഉ​​​പ​​​രോ​​​ധം കൊ​​​ണ്ടു ല​​​ഭി​​​ച്ച​​​താ​​​ണ്. പ്രാ​​​ദേ​ശി​​​ക കാ​​​ര്‍ഷി​​​ക ശ​​​ക്തി വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നാ​​​യി നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ളും പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ഖ​​​ത്ത​​​ര്‍ ഉ​​​പ​​​രോ​​​ധം ആ​രം​​​ഭി​​​ച്ച​​​ത് മു​​​ത​​​ല്‍ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് പ​​​ശു​​​ക്ക​​​ളെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​യ്​​​തു. കോ​​​ഴി​​​യി​​​റി​​​ച്ചി​​​ക്കും മ​​​റ്റു​മാ​​​യി കൂ​​​ടു​​​ത​​​ല്‍ ഫാ​​​മു​​​ക​​​ള്‍ ആ​​​രം​​​ഭിച്ചു. 2017ല്‍ ​​​പ്രാ​​​ദേ​​​ശി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ലു​​​ല്‍​പ​​​ന്ന​​​ങ്ങ​ളി​​​ല്‍ 20 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഖ​​​ത്ത​​​റി​​​ല്‍ ഉ​​​ല്‍​പാ​​​ദി​​​പ്പി​​​ച്ചി​​​രു​​​ന്നതെങ്കിൽ 2019 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും പാ​​​ലു​ല്‍​പ​​​ന്ന​​​ങ്ങ​​​ളും പൗള്‍ട്രി ഉ​ല്‍​പ​ന്ന​​​ങ്ങ​​​ളും ഒ​​​മാ​​​നി​​​ലേ​​​ക്കും യ​​​മ​​​നി​​​ലേ​​​ക്കും ക​​​യ​​​റ്റി​യ​​​യ​​​ക്കു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്ക് രാ​​​ജ്യം വ​​​ള​​​ര്‍ന്നെ​​​ന്നും ഒ​ ബി ജി റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Other News