ഖത്തര്‍ ലോകകപ്പ്: സുപ്രീംകമ്മിറ്റിയുടെ വെബ്‌സൈറ്റ് നവീകരിച്ചു


FEBRUARY 8, 2020, 3:34 PM IST

ദോഹ: 2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നവീകരിച്ചു. 

ഖത്തറിനെയും ലോകത്തെയും ഒന്നാകെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വെബ്‌സൈറ്റിന്റെ നവീകരണം. ഖത്തറിനെ സമഗ്രമായി ലോകത്തിനു പരിചയപ്പെടുത്തുകയാണ് വെബ്‌സൈറ്റിലൂടെ. 2022 അവസാനം നടക്കുന്ന ലോകകപ്പിന്റെ കൗണ്ട്ഡൗണിനും വെബ്‌സൈറ്റില്‍ തുടക്കംകുറിച്ചിട്ടുണ്ട്. 2022ല്‍ ഖത്തറിലേക്ക് ലോകത്തെ ക്ഷണിക്കുന്ന രീതിയിലാണ് വെബ്‌സൈറ്റ് സംവിധാനിച്ചിരിക്കുന്നത്. 

ഖത്തര്‍ ലോകത്തെ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുകയാണെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ ഖത്തര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദോഹ മെട്രോ ഉള്‍പ്പടെയുള്ള ഗതാഗത സൗകര്യങ്ങള്‍, ഖത്തറിലെ കലാസാംസ്‌കാരിക കേന്ദ്രങ്ങള്‍, ലോകകപ്പ് സ്റ്റേഡിയങ്ങള്‍, താമസസൗകര്യങ്ങള്‍, ബീച്ചുകള്‍, മരുഭൂമികള്‍, നഗരസൗകര്യങ്ങള്‍ എന്നിവയെല്ലാം വിശാലമായി അവതരിപ്പിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഫോട്ടോകളും വീഡിയോകളും സഹിതമാണ് വെബ്‌സൈറ്റ് നവീകരിച്ചിരിക്കുന്നത്. ഖത്തറിന്റെ 2022ലേക്കുള്ള ചരിത്ര യാത്ര വിശദമായി വെബസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

Other News