യു എ ഇയിൽ  669 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റിന്റെ ഉത്തരവ് 


AUGUST 5, 2019, 1:13 AM IST

ദുബൈ:രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 669  തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ബലി പെരുന്നാൾ പ്രമാണിച്ചാണ് നടപടി.

ജയിൽ മോചിതരാകുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ ഒഴുവാക്കിയതായും ഷെയ്ക്ക് ഖലീഫ അറിയിച്ചു.

മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള  അവസരമാണ് യു എ  ഇ പ്രസിഡന്റിന്റെ തീരുമാനത്തിലൂടെ ഒരുങ്ങിയിരിക്കുന്നത്.

Other News