യു.എ.ഇ വിസയുള്ളവര്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ മടങ്ങാം


MAY 19, 2020, 5:29 PM IST

അബുദാബി: റസിഡന്റ് വിസയുള്ള വിദേശികൾക്ക് ജൂൺ ഒന്നുമുതൽ യു.എ.ഇയിലേക്ക് മടങ്ങാമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് ഫെഡറൽ അതോറിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിൽ കുടുംബവുമായി അകന്നു കഴിയേണ്ടി വന്നവർക്കാണ് മടങ്ങിയെത്താനുള്ള ആദ്യ അവസരം ലഭ്യമാകുക. 

യു.എ.ഇയിലേക്ക് മടങ്ങാനും കുടുംബവുമായി സുരക്ഷിതമായി ചേരാനും ആഗ്രഹിക്കുന്നവർ smartservices.ica.gov.ae എന്ന വെബ്‌സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യണം.

Other News