സ്വാതന്ത്ര്യ ദിനത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ


AUGUST 9, 2022, 6:40 PM IST

ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് യു എ ഇയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വണ്‍ ഇന്ത്യ വണ്‍ ഫെയര്‍ പദ്ധതിയാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതി പ്രകാരം ഇന്ത്യയിലെ ഏത് നഗരത്തിലേക്കും ആഗസ്ത് 15ന് 330 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ദുബൈ, അബൂദാബി, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ഈ നിരക്കില്‍ യാത്ര ചെയ്യാനാവും. ഡല്‍ഹി, മുംബൈ, ചെന്നൈ, കോഴിക്കോട്, കൊച്ചി, ഗോവ, ബെംഗളൂരു, ഹൈദരബാദ് വിമാനത്താവളങ്ങളിലേക്കാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക.

യു എ ഇക്ക് പുറമേ കുവൈത്ത്, സൗദി അറേബ്യ, ബഹറൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈത്തില്‍ നിന്ന് ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിലേക്ക് സ്വാതന്ത്ര്യ ദിനത്തില്‍ 36.65 ദിനാറിനും ബഹറൈനില്‍ നിന്ന് ഡല്‍ഹിയിലേക്ക് 60.3 ദിനാറിനും മസ്‌ക്കത്തില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഹൈദരബാദ്, ചെന്നൈ, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് 36 മുതല്‍ 65 വരെ റിയാല്‍ നിരക്കിലും ദോഹയില്‍ നിന്ന് ഡല്‍ഹിയിലേക്ക് 499 റിയാലിനും സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് കേരളത്തിലേത് ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്ക് 500 റിയാലിനുമാണ് ടിക്കറ്റുകള്‍ ലഭിക്കുക.

Other News