പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് 587 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി


JANUARY 13, 2021, 5:44 AM IST

അജ്മാന്‍: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന് 587 സ്ഥാപനങ്ങള്‍ക്ക് അജ്മാന്‍ നഗരസഭ പിഴ ചുമത്തി.

പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാതെ ഉപേക്ഷിച്ച വസ്തുക്കളോ മാലിന്യങ്ങളോ പരിസരത്ത് സൂക്ഷിച്ചതിനാണ് നടപടി. കഴിഞ്ഞ വര്‍ഷം 587 വ്യാവസായ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിനും നഗരത്തിന്റെ ഭംഗി നിലനിറുത്തുന്നതിനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് അജ്മാന്‍ നഗരസഭ ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ നുഐമി പറഞ്ഞു.