ദുബൈ വാര്‍ഷിക ടൂറിസം ഉച്ചകോടി പ്രഖ്യാപിച്ചു


DECEMBER 16, 2022, 9:03 PM IST

ദുബൈ: മേഖലയിലെ ആദ്യ ട്രാവല്‍ ഫോറം വാര്‍ഷിക ദുബൈ ഉച്ചകോടി പ്രഖ്യാപിച്ച് സാമ്പത്തിക- ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്. പ്രാദേശികവും ആഗോളതലത്തിലുമുളഅള ടൂറിസം പദ്ധതികള്‍ക്ക് ഉച്ചകോടി അടിത്തറയിടും.നിര്‍ദിഷ്ട ദുബായ് ടൂറിസം ഇവന്റ് വ്യവസായ പങ്കാളികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍, ആശയങ്ങള്‍, തന്ത്രങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവ പങ്കിടാന്‍ ഒരു നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോം നല്‍കും. ആഗോള വിനോദസഞ്ചാരത്തിന് കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കുന്നതിന് ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ട്രെന്‍ഡുകളും പ്രയോജനപ്പെടുത്തുന്നതിനുള്ള ഉള്‍ക്കാഴ്ചകളും ഇത് നല്‍കും.2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 11.4 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് ദുബൈ സ്വാഗതം ചെയ്തതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രതിവര്‍ഷം 134 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമായി മാറാനുള്ള യാത്രയില്‍ ദുബൈ ഏറെ മുന്നിലെത്തിക്കുന്നു.2022ലെ ആദ്യ പത്ത് മാസത്തെ പ്രകടനം സൂചിപ്പിക്കുന്നത് ഡിപ്പാര്‍ട്ട്മെന്റ് അതിന്റെ ടൂറിസം ലക്ഷ്യങ്ങള്‍ കൈവരിക്കുകയെന്ന ലക്ഷ്യത്തിലാണെന്നാണ് സാമ്പത്തിക ടൂറിസം ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ സയീദ് അല്‍ മാരി പറഞ്ഞു. 2022 മൂന്നാം പാദത്തില്‍ ദുബായ് അന്വേഷിച്ച് പ്രതിമാസം 54 ദശലക്ഷം ഓണ്‍ലൈന്‍ തിരയലുകളാണ് നടന്നത്. അതില്‍ നിന്നുതന്നെ  ആഗോള യാത്രക്കാര്‍ക്കിടയില്‍ ദുബായിയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി വ്യക്തമാണെന്ന് അല്‍ മാരി പറഞ്ഞു. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്കാണ് ഇതെത്തിയിരിക്കുന്നത്.2022 ജനുവരി- ഒക്ടോബര്‍ കാലയളവില്‍ ദുബായിലെ ശരാശരി ഹോട്ടല്‍ താമസം 71 ശതമാനമായിരുന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഹോട്ടല്‍ താമസ കേന്ദ്രങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 64 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവാണ് സൂചിപ്പിക്കുന്നത്. 2019-ലെ കോവിഡന് മുമ്പുള്ള കാലയളവില്‍ ഇത് 74 ശതമാനമായിരുന്നു.ഇസ്താംബുള്‍ (75 ശതമാനം), ന്യൂയോര്‍ക്ക് (74 ശതമാനം), പാരീസ് (73 ശതമാനം), ലണ്ടന്‍ (73 ശതമാനം), ലോസ് ഏഞ്ചല്‍സ് (72 ശതമാനം) എന്നീ മുന്‍നിര നഗരങ്ങളെ പിന്നിലാക്കുന്ന യാത്രയാണ് ദുബായിയുടേത്.2019 ഒക്ടോബര്‍ അവസാനത്തോടെ 724 ഹോട്ടലുകളില്‍ ലഭ്യമായ 122,185 മുറികളുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ഒക്ടോബറിലെ ദുബായിലെ ഹോട്ടല്‍ ഇന്‍വെന്ററിയില്‍ 790 ഹോട്ടലുകളില്‍ 144,737 മുറികളാണുള്ളത്. 2022ലെ ആദ്യ പത്ത് മാസങ്ങളിലെ മൊത്തം ഹോട്ടലുകളുടെ എണ്ണത്തില്‍ 2021ലെ ഇതേ കാലയളവില്‍ എട്ട് ശതമാനം വളര്‍ച്ചയുണ്ടായി. ഇത് ദുബായുടെ ടൂറിസം മേഖലയില്‍ നിക്ഷേപകരുടെ ശക്തമായ ആത്മവിശ്വാസമാണ് ഉയര്‍ത്തിക്കാട്ടുന്നത്.

Other News