ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു


NOVEMBER 11, 2020, 6:34 PM IST

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ഇന്ന് രാവിലെയാണ് മരണം. 

പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതിക ശരീറം ബഹ്‌റൈനില്‍ എത്തിച്ചതിന് ശേഷം ഖബറടക്കും.

Other News