കുവൈറ്റ് സിറ്റി: പെഡല്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ലുലു മണി എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുകേഷ് (44), കൊല്ലം മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-30)എന്നിവരാണ് മരിച്ചത്.
സുകേഷ് ലുലു മണി എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസിസ്റ്റന്റ് മാനേജരുമായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ വച്ചായിരുന്നു അപകടം. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി അധികൃതര്‍ തുടങ്ങി.