പതിനാല് മാസം മുമ്പ് മരിച്ച ബീഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


NOVEMBER 19, 2022, 6:36 PM IST

റിയാദ്: ഒരു വര്‍ഷം മുന്‍പ് മരിച്ച ബീഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. പതിനാല് മാസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ബീഹാര്‍ സ്വദേശി നാഗേന്ദ്ര സിംഗിന്റെ (37) മൃതശരീരമാണ്  ഇന്ത്യയില്‍ എത്തിച്ചത്. ദക്ഷിണ സൗദിയിലെ അബഹയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള മദ്ദ ജനറല്‍ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിയുന്നതിനിടെ യുവാവിന്റെ മരണം. 

മൃതദേഹത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതും അവകാശികളോ സ്‌പോണ്‍സറോ ആരെന്ന് മനസിലാക്കാന്‍ വൈകിയതുമാണ് മാസങ്ങളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കാരണമായത്.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ അബഹയില്‍ നിന്നും വിമാനത്തില്‍ റിയാദില്‍ എത്തിക്കുകയും അവിടെ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ പറ്റനയില്‍ എത്തിക്കുകയുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ട് പോയി.

Other News