ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാന റൂട്ടുകളിലൊന്ന് ദോഹ- ലണ്ടന്‍ 


MAY 4, 2022, 7:50 PM IST

ദോഹ: ആഗോള യാത്രാ വിവരങ്ങള്‍ പങ്കുവെക്കുന്ന ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ കണ്ടെത്തലില്‍ മിഡില്‍ ഈസ്റ്റ് മേഖലാതലത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിലൊന്ന് ദോഹയില്‍ നിന്നും ലണ്ടന്‍ ഹീത്രൂവിലേക്കുള്ളത്. ഏറ്റവും കൂടുതല്‍ എയര്‍ലൈന്‍ സീറ്റുകള്‍ ലഭ്യമാവുകയും യാത്ര ചെയ്യുകയും ചെയ്യുന്ന ഒരു മാസത്തെ കലണ്ടര്‍ മാസം പ്രകാരമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടുകള്‍ കണ്ടെത്തുന്നത്. 

ഏപ്രിലിലെ ഏറ്റവും തിരക്കേറിയ ആഗോള എയര്‍ലൈന്‍ റൂട്ടായി കണ്ടെത്തിയത് കെയ്‌റോയില്‍ നിന്നും ജിദ്ദയിലേക്കുള്ളതായിരുന്നു. ഏപ്രില്‍ മാസത്തില്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടിലേക്ക് 138,796 സീറ്റുകളാണ് നിറഞ്ഞ് യാത്ര ചെയ്തത്.

കെയ്‌റോ ജിദ്ദ റൂട്ടില്‍ 334157 സീറ്റുകളിലാണ് യാത്ര ചെയ്തത്. ദുബൈ- ജിദ്ദ റൂട്ടിലും ദുബൈ- ലണ്ടന്‍ ഹീത്രൂ, ദുബൈ- മുംബൈ, ദുബൈ- റിയാദ്, ഡല്‍ഹി- ദുബൈ, ഇസ്താംബൂള്‍- തെഹ്‌റാന്‍ ഇമാം ഖുമൈനി, ബഹറൈന്‍- ദുബൈ, കെയ്‌റോ- റിയാദ് റൂട്ടുകളുമാണ് തിരക്കേറിയവ. 

ആഫ്രിക്കന്‍ വിഭാഗത്തില്‍ കെയ്‌റോ- ദോഹ സര്‍വീസ് ഒന്‍പതാം സ്ഥാനത്തുണ്ട്. 

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ നിരക്ക് 41.37 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തയത്. 

Other News