ദുബായ് എയര്‍ ഷോയ്ക്ക് തുടക്കമായി


NOVEMBER 15, 2021, 12:25 PM IST

ദുബായ്: 17 മത് ദുബായ് എയര്‍ ഷോയ്ക്ക് തുടക്കമായി. പുതുതായി 13 രാജ്യങ്ങള്‍ ഉള്‍പ്പടെ 150 ഓളം രാജ്യങ്ങള്‍ ഇത്തവണത്തെ എയര്‍ ഷോയില്‍ ഭാഗമാകുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) ലൈറ്റ് കോംബാറ്റ് വിമാനം (എല്‍സിഎ) തേജസ്, സരംഗ് ഹെലികോപ്റ്റര്‍ ഡിസ്‌പ്ലേ ടീമുകള്‍ ഞായറാഴ്ച ദുബായ് എയര്‍ ഷോയില്‍ 'മികച്ച പറക്കല്‍ നൈപുണ്യം' പ്രദര്‍ശിപ്പിച്ചു.

ദുബായിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ ഷോ ആരംഭിച്ചത്. ഷോയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് തേജസ് വിമാനം എത്തിയത്.

85,000 സന്ദര്‍ശകരാണ് ഇതിനകം രജിസ്ട്രര്‍ ചെയ്തിട്ടുളളത്. ബോയിംഗ് കുടുംബത്തിലെ ഏറ്റവും പുതിയ താരമായ ബോയിംഗ് 777എക്‌സും ഇത്തവണ ഷോയുടെ ഭാഗമായി. 18 വരെ ദുബായിലെ വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടിലാണ് എയര്‍ ഷോ നടക്കുക.

രണ്ട് വര്‍ഷത്തിലൊരിക്കലാണ് എയര്‍ ഷോ നടക്കുന്നത്. ഓരോ തവണും യു.എ.ഇ പ്രതിരോധ വകുപ്പ്, എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ളവ ആയിരം കോടിയിലേറെ ദിര്‍ഹമിന്റെ കരാറുകള്‍ ഒപ്പുവയ്ക്കാറുണ്ട്. വിവിധ രാജ്യങ്ങള്‍ തമ്മില്‍ വിമാന കൈകൈമാറ്റ കരാറുകളും നടക്കും. ഇന്ത്യന്‍ വ്യോമസേനയും ഭാഗമാകും. ഇത്തവണത്തെ എയര്‍ ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയും ഭാഗമായി. യുഎഇ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയെത്തിയിരിക്കുന്നത്.

16 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വ്യോമസേന ദുബായ് എയര്‍ ഷോയില്‍ പങ്കെടുക്കുന്നത്. വ്യോമസേനയുടെ സാരംഗ്, സൂര്യകിരണ്‍, തേജസ് സംഘങ്ങളാണ് ഇത്തവണ ദുബായ് എയര്‍ഷോയിലെത്തിയത്.

Other News