ദുബൈ എക്‌സ്‌പോ 2020ല്‍ ഈജിപ്ഷ്യന്‍ ശവപേടകവും


SEPTEMBER 25, 2021, 7:46 PM IST

ദുബൈ: ദുബൈ എക്സ്പോ 2020ല്‍ ഈജിപ്തില്‍ നിന്നുള്ള ശവപേടകവും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരോഹിതനെ അടക്കം ചെയ്ത ശവപ്പെട്ടിയാണ് ഈജിപ്തില്‍ നിന്ന് എക്‌സ്‌പോ 2020നായി  ദുബൈയിലെത്തിയത്. 

എക്സ്പോ 2020ല ഈജിപ്ഷ്യന്‍ പവലിയനില്‍ ഈ ശവപ്പെട്ടി കാഴ്ചക്കാര്‍ക്ക് അത്ഭുതമായി പ്രദര്‍ശിപ്പിക്കുക. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈജിപ്തില്‍ നിന്ന് മനുഷ്യരൂപത്തിലുള്ള അതിപുരാതന ശവപേടകം ദുബൈയിലെത്തിച്ചത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫറോവമാരുടെ കാലത്ത് ജീവിച്ചിരുന്ന ഇഡോസിറിന്റെ മകന്‍ സാംറ്റിക് എന്ന പുരോഹിതന്റെ മൃതദേഹം അടക്കം ചെയ്ത ശവപ്പെട്ടിയാണിതെന്ന് ഇതെന്ന് ഈജിപ്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 

ഈജിപ്ഷ്യന്‍ ദേവതമാരുടെയും പ്രാപ്പിടിയന്റെ അതിമനോഹരമായ ചിത്രങ്ങളും അടക്കമുള്ള ശവപേടകം ഇനി ആറുമാസം ദുബൈ എക്സ്പോ 2020ലെ ഈജിപ്ഷ്യന്‍ പവലിയനില്‍ കാണികളെ ആകര്‍ഷിക്കും. ഈജിപ്തിലെ സഖാറ മേഖലയില്‍ നിന്ന് കണ്ടെത്തിയതാണ് ഈ പ്രാചീന ശവപ്പെട്ടി. ഇതിന് പുറമെ തൂതന്‍കാമന്‍ രാജാവ് ഉപയോഗിച്ച വസ്തുക്കളുടെ പകര്‍പ്പുകളും എക്സ്പോയിലെ ഈജിപ്ഷ്യന്‍ പവലിയനില്‍ ഉണ്ട്.

Other News