യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തി


OCTOBER 12, 2020, 2:14 AM IST

ദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ യു എസ് കോണ്‍ഗ്രസ് പ്രതിനിധിസംഘം അമീര്‍ ശൈഖ് തമീ ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. 

കണക്ടികട്ട് സ്റ്റേറ്റില്‍നിന്നുള്ള ജിം ഹിംസ്, കാലിഫോര്‍ണിയ പ്രതിനിധി എറിക് സ്വല്‍വെല്‍, മസാച്യുസെറ്റ്‌സില്‍നിന്നുള്ള സേത് മൗള്‍ട്ടണ്‍, ഫ്‌ളോറിഡയില്‍നിന്നുള്ള പാട്രിക് മര്‍ഫി എന്നിവര്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായിട്ടാണ് അമീര്‍ കൂടിക്കാഴ്ച. നടത്തിയത്.

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. നിരവധി പ്രാദേശിക, മേഖലാ, രാജ്യാന്തര വിഷയങ്ങളില്‍ അഭിപ്രായം പങ്കുവെക്കുകയും ചെയ്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായും യുഎസ് കോണ്‍ഗ്രസ് പ്രതിനിധിസംഘം ചര്‍ച്ച നടത്തിയിരുന്നു.

Other News