അഞ്ചു രാജ്യങ്ങളിലേക്ക് എമിറേറ്റ്‌സ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു


JANUARY 13, 2022, 5:01 PM IST

ദുബായ്: കോവിഡ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച അഞ്ചിടങ്ങളിലേക്കുളള യാത്രാവിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ച് എമിറേറ്റ്‌സ്. ഗിനിയ, ഐവറി ഡി കോസ്റ്റ്, ഘാന, ഉഗാണ്ട, അംഗോള എന്നിവിടങ്ങളിലേക്കാണ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുന്നത്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സര്‍വ്വീസ് നടത്തുക.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ ഗിനിയ, ഉഗാണ്ട,ഘാന, എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുമ്പോള്‍ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനഫലം അനിവാര്യം, വിമാനത്താവളത്തിലെ ആറ് മണിക്കൂറിനുളളിലെ റാപ്പിഡ് പിസിആര്‍ പരിശോധനാഫലവും വേണം.

(ട്രാന്‍സിറ്റ് യാത്രകളാണെങ്കില്‍ അന്തിമ ലക്ഷ്യസ്ഥാനം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രം). അംഗോള,ഐവറി ഡി കോസ്റ്റ് രാജ്യങ്ങളില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുമ്പോള്‍ 72 മണിക്കൂറിനുളളിലെ പിസിആര്‍ പരിശോധനാഫലമാണ് വേണ്ടത്.

ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനയുണ്ട്. അംഗോളയില്‍ നിന്ന് ദുബായ് വഴി ട്രാന്‍സിറ്റ് യാത്ര നടത്തുന്നവര്‍ക്കും 72 മണിക്കൂറിനുളളിലെ പിസിആര്‍ പരിശോധനാഫലം വേണം.  പരിശോധനാഫലങ്ങള്‍ യഥാര്‍ത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂ ആര്‍ കോഡുളളതായിരിക്കണം.

Other News