സൗദിയിലേക്കുള്ള വിമാന സർവീസുകൾ 11 മുതലെന്ന് എമിറേറ്റ്‌സ്


SEPTEMBER 10, 2021, 7:15 AM IST

ദുബായ് : യുഎഇയിൽനിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിൻവലിച്ചതിന് പിന്നാലെ വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ്. സെപ്റ്റംബർ 11 മുതൽ സൗദി സർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

ആഴ്ചയിൽ 24 സർവീസുകളാണ് യുഎഇയിൽ നിന്ന് സൗദിയിലേക്ക് നടത്തുക. സൗദി തലസ്ഥാനമായ റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയിൽ നിന്ന് എമിറേറ്റ്‌സിന്റെ വിമാന സർവീസുണ്ടാവും.

യുഎഇ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സെപ്റ്റംബർ എട്ട് മുതലാണ് സൗദി അറേബ്യ പിൻവലിച്ചത്. ഈ രാജ്യങ്ങളിലേക്ക് സൗദി സ്വദേശികൾക്ക് യാത്ര ചെയ്യാനും അനുമതി നൽകി. യുഎഇക്ക് പുറമെ അർജന്റീന, ദക്ഷിണാഫ്രിക്ക എന്നവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങൾ.

Other News