ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് ആദ്യ അറബ് വനിത


APRIL 10, 2021, 7:30 PM IST

ദുബായ്: ബഹിരാകാശദൗത്യത്തിന് തയ്യാറെടുത്ത് അറബ് ലോകത്തെ ആദ്യവനിത. യു എ ഇ സ്വദേശിനിയായ നൂറ അല്‍ മത്‌റൂശിയാണ് അറബ് ലോകത്തെ പ്രതിനിധീകരിച്ച് ബഹിരാകാശ യാത്ര പുറപ്പെടുന്ന ആദ്യ വനിത. യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് ഈ പ്രഖ്യാപനം നടത്തിയത്.

ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്ക് നാസയില്‍ പരിശീലനം നേടുന്നതിന് നാലായിരത്തിലേറെ ആദ്യത്തെ അറബ് വനിതയെ പ്രഖ്യാപിക്കുന്നുവെന്നാണ് യു എ ഇ പ്രധാനമന്ത്രി അറിയിച്ചത്. 

യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ നൂറ 27കാരിയാണ്. ദേശീയ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയറാണ് നൂറ അല്‍ മത്‌റൂശി. 

നാലംഗ സംഘത്തെയാണ് യു എ ഇ ബഹിരാകാശദൗത്യത്തിന് അയക്കുന്നത്. ഹസാ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍ നെയാദി എന്നിവരെകൂടാതെ മുഹമ്മദ് അല്‍ മുല്ലയാണ് നൂറയോടൊപ്പമുള്ള പുതുമുഖം. 

ബഹിരാകാശ യാത്രയ്ക്കായി അപേക്ഷ നല്കിയ 4300 പേരില്‍ 1400 പേര്‍ സ്വദേശി വനിതകളായിരുന്നു. 

യു എ ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി 

2019ലാണ് സ്പേസ് സ്റ്റേഷനിലെത്തി ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയത്.

Other News