ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍


APRIL 5, 2021, 8:41 AM IST

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലുണ്ടായ അട്ടിമറി ശ്രമം തകര്‍ത്ത ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍. സൗദി, ഖത്തര്‍, യുഎഇ, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ, ജി.സി.സിയും അറബ് ലീഗും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ജോര്‍ദാന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള ഏത് നടപടികള്‍ക്കും രാജാവിന് പിന്തുണ നല്‍കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു. ജോര്‍ദാന്‍ രാജാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഖത്തറും വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും അപകടത്തലാക്കുന്ന ഏത് പ്രവര്‍ത്തനങ്ങളും തടയാന്‍ രാജാവിന് അധികാരമുണ്ടെന്നും അത്തരം നടപടികളെയെല്ലാം തങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് യു.എ.ഇയും അറിയിച്ചു.

Other News