ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം; അറഫ സംഗമം നാളെ


JULY 29, 2020, 3:19 AM IST

മക്ക: ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കം. നാളെയാണ് അറഫ സംഗമം. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 10,000 പേര്‍ക്ക് മാത്രമാണ് തീര്‍ത്ഥാടനത്തിന് അനുമതി. ഉച്ചയോടെ തീര്‍ത്ഥാടകരെല്ലാം മിനായില്‍ എത്തിച്ചേരും. 

കോവിഡ് ചട്ടം അനുസരിച്ച് 20 തീര്‍ഥാടകരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനങ്ങളിലാണ് മിനായില്‍ എത്തിക്കുന്നത്. മധ്യാഹ്ന പ്രാര്‍ഥനയ്ക്കു മുമ്പ് മുഴുവനാളും മിനായിലെ കൂടാരത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പുലരുംവരെ പ്രാര്‍ഥനയുണ്ടാകും. അതിനുശേഷം 14 കിലോമീറ്റര്‍ അകലെയുളള അറഫയിലേക്ക് നീങ്ങും. ആളകലം പാലിച്ചു പ്രാര്‍ഥന നടത്താനാകുംവിധമാണ് ക്രമീകരണങ്ങള്‍.

Other News