ഇന്ത്യ- യു എ ഇ വിമാന സര്‍വീസ് ജൂലൈ 21 വരെ ഉണ്ടാവില്ല


JULY 12, 2021, 6:35 PM IST

ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് യു എ ഇയിലേക്ക് നേരിട്ടിട്ടുള്ള യാത്ര വിമാന സര്‍വീസ് ജൂലായ് 21 വരെ ഉണ്ടാവില്ല. എമിറേറ്റ്സ് എയര്‍ലൈനിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂലായ് 16ന് യാത്ര തുടങ്ങാനാവുമെന്ന പ്രതീക്ഷ നേരത്തെ എമിറേറ്റ്സ് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസും ജൂലായ് 21ന് ശേഷം മാത്രമാണ് പ്രതീക്ഷിക്കാനാവുകയെന്നും അറിയിപ്പില്‍ പറയുന്നു.

Other News