പി സി ആര്‍ ടെസ്റ്റിനുള്ള അമിത നിരക്ക്; ഇന്ത്യന്‍ എംബസി ഇടപെടണം


APRIL 6, 2021, 8:23 PM IST

ദോഹ: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഖത്തറിലെ സ്വകാര്യ ക്ലിനിക്കുകള്‍ പി സി ആര്‍ ടെസ്റ്റിന് ഈടാക്കുന്ന 400 റിയാല്‍ (8000 രൂപ) പുനഃപരിശോദിക്കുവാനും വാക്സിനേഷന്‍ എടുത്തു വരുന്നവരും ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റും നടത്തുമ്പോള്‍ വിദേശത്തു നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ 

മുന്നേ ഉള്ള പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിനും കേന്ദ്ര വ്യോമയാന, വിദേശകാര്യ, ആരോഗ്യ മന്ത്രിമാര്‍ക്കും കേരള മുഖ്യമന്ത്രിക്കും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന നിവേദനം സമര്‍പ്പിച്ചതായി പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പി സലിം അറിയിച്ചു. കൂടാതെ അന്താരാഷ്ട്ര സംഘടനകളോടൊപ്പം അതാതു രാജ്യങ്ങളിലെ പ്രാദേശിക സംഘടനകളും പ്രസ്തുത വിഷയത്തില്‍ എംബസികളുമായി ഇടപെട്ടാല്‍ കാര്യങ്ങള്‍ എളുപ്പം ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസികള്‍ ജോലി നഷ്ടപ്പെട്ടും ശമ്പളം കുറക്കപ്പെടുകയും മറ്റുമായി ഏറെ ബുദ്ധിമുട്ടുന്ന കോവിഡ് കാലഘട്ടത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയ ടെസ്റ്റ് ഫീ ആവശ്യ പ്രകാരം സര്‍ക്കാരുകള്‍ നിര്‍ത്തലാക്കിയിരുന്നു. കൂടാതെ വാക്‌സിന്‍ എടുത്തു വരുന്നവരെ ക്വറന്റീനില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രവാസികളുടെ ഇത്തരം വിഷയങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടെന്നും പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Other News