കുവൈറ്റില്‍ 941 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


JULY 29, 2021, 8:30 AM IST

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 941 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 395,479 ആയി. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന അഞ്ചു പേര്‍കൂടി മരണപ്പെട്ടതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2303 ആയി ഉയര്‍ന്നു.

7.51 ശതമാനമാണ് കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.13 ശതമാനമാണ് .1365 പേരാണ് കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 380,175 കോവിഡ് മുക്തരായി. 13,001 ആക്ടിവ് കോവിഡ് കേസുകള്‍ നിലവിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Other News