കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു


JUNE 22, 2022, 11:22 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കിരീടാവകാശി പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു.  

ഭരണഘടനയ്ക്ക് അനുസൃതമായി ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്നും തെരഞ്ഞെടുത്ത് ഉടന്‍ നടത്തുമെന്നും കിരീടാവകാശി മിശാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. തെരഞ്ഞെടുപ്പിലോ അടുത്ത സ്പീക്കറെ തെരഞ്ഞെടുക്കുന്നതിലോ ഇടപെടില്ലെന്നും അദ്ദേഹം അറിയിച്ചു. 

നിയമ നിര്‍മാണ, ഭരണ നിര്‍വഹണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ പൗരന്മാര്‍ തൃപ്തരല്ലെന്നും മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പുതിയ സമീപം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Other News