എംഎ യൂസഫലി അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് ചെയര്‍മാന്‍


JULY 25, 2021, 1:17 PM IST

ദുബായ്: പുനസംഘടിപ്പിക്കപ്പെട്ട അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് ചെയര്‍മാന്‍ ആയി പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയെ നിയമിച്ചു. അബ്ദുല്ല മുഹമ്മദ് അല്‍ മസൗറിയാണ് ചെയര്‍മാന്‍.


അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആണ് പുനസംഘടനാ വിവരം ഒരു ഉത്തരവിലൂടെ പുറത്തുവിട്ടത്.

ബിന്‍ ഹര്‍മല്‍ ഗ്രൂപ്പിലെ ഡോ. അലിബിന്‍ ഹര്‍മല്‍ അല്‍ ദഹേരിയാണ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍. സെക്കന്റ് വൈസ് ചെയര്‍മാനായാണ് യൂസഫലിയുടെ നിയമനം. അല്‍ മസൂദ് ഗ്രൂപ്പിന്റെ മസൂദ് റഹ്മ അല്‍ സമൂദ് ട്രഷററും സ്റ്റീല്‍ എമറേറ്റ്‌സ് കോണ്‍ട്രാക്ടിങ്ങിന്റെ പ്രതിനിധി സഈദ് ഗുമ്രാന്‍ അല്‍ റെമെയ്തിയാണ് ഡെപ്യൂട്ടി ട്രഷറര്‍.

Other News