യു കെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു


FEBRUARY 24, 2023, 11:08 PM IST

ലണ്ടന്‍: ബ്രൈറ്റണില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. ദീര്‍ഘകാലമായി ബ്രൈറ്റണില്‍ താമസിക്കുന്ന ജോര്‍ജ്- ബീന ദമ്പതികളുടെ മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ് ജോര്‍ജ് ജോസഫും ബീന ജോര്‍ജും. നേഹ യു കെയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. 

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കവെയായിരുന്നു നേഹയുടെ മരണം. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം സഹൃത്തുക്കളുമൊത്ത് പങ്കുവെച്ച് മടങ്ങിയെത്തിയതായിരുന്നു നേഹ. കുഴഞ്ഞുവീണ നേഹയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.

Other News