ദോഹ: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഖത്തറിലെത്തി. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിം എന്നിവരുമായും മറ്റ് ഉന്നതതല പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തിനിടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. 'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായി ദോഹയില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
തിങ്കളാഴ്ച ദോഹ ജ്വല്ലറി പ്രദര്‍ശനത്തിലെ ഇന്ത്യയുടെ പവലിയന് ഉദ്ഘാടനം ചെയ്യും. വക്റയില്‍ മത്സ്യത്തൊഴിലാളികളുമായി മുഖാമുഖവും നടക്കും. ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നും വി മുരളീധരന് സന്ദര്‍ശിക്കും.
2023ല്‍ ഖത്തര്‍- ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാനിരിക്കെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്ര മന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് വി മുരളീധരന് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈ മാസം 10ന് നാട്ടിലേക്ക് തിരിക്കും.