ഇറാക്ക് അധിനിവേശ കാലത്ത്  കുവൈറ്റില്‍ നിന്നും  കാണാതായ 19 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചു


NOVEMBER 23, 2021, 7:26 AM IST

കുവൈറ്റ് സിറ്റി: ഇറാക്ക് അധിനിവേശകാലത്ത് കാണാതായ 18 കുവൈത്തികളുടെയും ഒരു ബിദൂനിയുടെയും മൃതദേഹാവശിഷ്ടം സുലൈബീകാത്ത് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെ ആയിരുന്നു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

1990ലെ ഇറാക്ക് അധിനിവേശ കാലത്ത് 600 ലേറെ പേരെയാണ് കുവൈറ്റില്‍ നിന്നും കാണാതായത്. അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘം ഇറാക്കില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് കുവൈറ്റ് യുദ്ധത്തടവുകാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അധിനിവേശകാലത്തു കുവൈത്തില്‍നിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയില്‍ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം.

Other News