ലോകാരോഗ്യ സംഘടനയുടെ പുതിയ ഓഫീസ് ബെഹ്‌റൈനില്‍


JULY 28, 2021, 7:22 AM IST

മനാമ : ലോകാരോഗ്യ സംഘടനയുടെ പുതിയ ഓഫീസ് ബെഹ്‌റൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പുതിയ ഓഫീസിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായി ഡോ.തസ്‌നീം അതറാഹിനെ നിയമിച്ചു.ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ബഹ്റൈനിലെ ആരോഗ്യ രംഗത്ത് മികച്ച മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമെന്ന് ബഹ്റൈന്‍ ആരോഗ്യമന്ത്രി ഫരീഖ ബിന്ത് സഈദ് അല്‍ സാലെ പറഞ്ഞു.

രാജ്യത്ത് രാജ്യാന്തര തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങളുടെതിന് തുല്യമായ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പ്രഖ്യാപിച്ചു. ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Other News