ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് വേണമെന്ന് ഒമാന്‍


SEPTEMBER 8, 2021, 7:45 AM IST

മസ്‌കറ്റ് : രാജ്യത്തെ എല്ലാ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും റെസിഡന്റ് കാര്‍ഡ് എടുക്കണമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ റെസിഡന്റ് കാര്‍ഡ് എടുത്തതിന്റെ കോപ്പി കൈമാറുന്നതിനുള്ള അവസാന തീയതി നാളെയാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരും സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്.

കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ നിയമം ബാധകമാണ്. കൂടാതെ കുട്ടികളുടെ റെസിഡന്റ് കാര്‍ഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റര്‍ സ്‌കൂളില്‍ സൂക്ഷിക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.റെസിഡന്റ് കാര്‍ഡ് എടുക്കാന്‍ പരമാവധി ഒരു മാസമാണ് സമയപരിധിയാണ് മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.

സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് ഇനി മുതല്‍ റെസിഡന്റെ കാര്‍ഡ് നിര്‍ബന്ധമാണ്. 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമായിരുന്നു മുന്‍പ് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമായിരുന്നത്. വാക്‌സിനേഷന്റെ സമയത്ത് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ പലരും കാര്‍ഡ് എടുത്തിരുന്നുവെങ്കിലും ചെറിയ കുട്ടികള്‍ക്ക് കാര്‍ഡുകള്‍ എടുത്തിട്ടില്ലായിരുന്നു.അതിനാല്‍ കുട്ടികളുടെ റെസിഡന്റ് കാര്‍ഡ് എടുക്കുന്നത് വളരെ എളുപ്പത്തിലാക്കാനുള്ള നടപടികള്‍ റോയല്‍ ഒമാന്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Other News