സൗദി സര്‍വകലാശാലകളില്‍ യോഗ പഠിപ്പിക്കാന്‍ ഒരുങ്ങുന്നു


MARCH 7, 2023, 12:26 AM IST

ജിദ്ദ: മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സൗദി അറേബ്യ സര്‍വകലാശാലകളില്‍ യോഗ പഠിപ്പിക്കാന്‍ ഒരുങ്ങുന്നതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യോഗയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദിയിലെ പ്രമുഖ സര്‍വകലാശാലകളുമായി നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പറഞ്ഞു.

വിഷന്‍ 2030 കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്ന് കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുകയും പ്രാദേശികമായി കായിക മികവ് കൈവരിക്കുകയും ചെയ്യുക എന്നതാണ്. 

ചിലര്‍ വിശ്വസിക്കുന്നതുപോലെ യോഗ എന്നത് ധ്യാനവും വിശ്രമവും മാത്രമല്ല, ശ്വസന രീതികള്‍, പേശി നിയന്ത്രണം തുടങ്ങിയവ കൂടി ഉള്‍പ്പെടുന്നതാണ്.

Other News