ഖത്തര്‍ ലോകകപ്പ് സന്ദര്‍ശിച്ച് സൗദി രാജകുമാരന്‍


FEBRUARY 12, 2021, 9:32 PM IST

റിയാദ്: സൗദി അറേബ്യന്‍ ഒളിംപിക് കമ്മിറ്റി ചെയര്‍മാനും കായിക മന്ത്രിയുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ഖത്തര്‍ ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍താനിയെ ദോഹയില്‍ സന്ദര്‍ശിച്ചു. 

ക്ലബ് ലോകകപ്പിന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കാന്‍ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ദോഹയിലെത്തിയത്. 

സഊദി- ഖത്തറി ഒളിംപിക് കമ്മിറ്റികള്‍ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 

ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റെ ആസ്ഥാനവും സൗദി രാജകുമാരന്‍ സന്ദര്‍ശിച്ചു. ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുമായി കൂടിക്കാഴ്ച നടത്തി. 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ അല്‍ ബയ്ത്ത് സ്റ്റേഡിയം സന്ദര്‍ശിച്ച സൗദി രാജകുമാരന്‍ സുപ്രിം കമ്മിറ്റി ഫോര്‍ ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദിയുമായും കൂടിക്കാഴ്ച നടത്തി. 

ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തിയ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സംഘാടനത്തെ പ്രശംസിച്ചു.

Other News