ഖത്തറില്‍ നിന്ന് അബൂദാബിയിലേക്ക് പറക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല


JANUARY 12, 2021, 7:22 PM IST

ദോഹ: ഉപരോധം നീക്കിയതോടെ ദോഹയില്‍ നിന്നും അബൂദാബിയിലേക്ക് പറക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ ഇതുവരെ അബൂദാബിക്കും ദോഹയ്ക്കുമിടയില്‍ ഇതുവരെ വിമാന സര്‍വീസുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ദിവസങ്ങള്‍ക്കകം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഖത്തറിനെ അബൂദാബി കോവിഡ് ഹരിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റൈന്‍ ആവശ്യമില്ലെങ്കിലും 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതുണ്ട്. 

ആറു ദിവസമോ അതില്‍ കൂടുതലോ താമസിക്കുന്ന യാത്രക്കാരെ ആറാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തും. 

യു എ ഇക്കും ഖത്തറിനുമിടയില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സും ഇത്തിഹാദും എമിറേറ്റ്‌സും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രകള്‍ പുനഃരാരംഭിക്കുന്ന നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.