സൗദി അറേബ്യക്ക് പുറത്തുള്ള പ്രവാസികളുടെ വിസ പുതുക്കല്‍ ഫീസുകള്‍ ഇരട്ടിയാക്കി


DECEMBER 31, 2022, 7:27 AM IST

റിയാദ്: സൗദി അറേബ്യക്ക് പുറത്തുള്ള പ്രവാസികളുടെ റെസിഡന്‍സി, എക്‌സിറ്റ്, റീ എന്‍ട്രി വിസകള്‍ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. പുതിയ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. എക്‌സിറ്റ്, റീ എന്‍ട്രി വിസ ഇഷ്യു ചെയ്യാനുള്ള ഫീസ് പരമാവധി രണ്ട് മാസത്തേക്കുള്ള ഒരു യാത്രയ്ക്ക് 200 റിയാല്‍ ആണ്.

രണ്ട് മാസത്തില്‍ അധികമായി വരുന്ന ഓരോ മാസത്തിനും 100 റിയാല്‍ വീതവും നല്‍കണം എന്ന് പുതിയ ഭേദഗതി പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ വിദേശി രാജ്യത്തിന് പുറത്താണെങ്കില്‍ റി എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് ഓരോ അധിക മാസത്തിനും ഇരട്ടി ഫീസ് നല്‍കണം. 3 മാസത്തേക്കുള്ള മള്‍ട്ടി റി എന്‍ട്രി ഫീസ് മാസത്തേക്ക് 500 റിയാല്‍ ആണ്.

മൂന്ന് മാസത്തില്‍ കൂടുതലുള്ള ഓരോ അധിക മാസത്തിനും 200 റിയാല്‍ അധികം നല്‍കണം. അതേസമയം അപേക്ഷകന്‍ രാജ്യത്തിന് പുറത്താണെങ്കില്‍, അധിക മാസത്തേക്കുള്ള ഫീസ് ഇരട്ടിയാക്കും. വിദേശ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ആശ്രിതരുടെ ഇഖാമ പുതുക്കുന്നത് ഉള്‍ക്കൊള്ളുന്ന റെസിഡന്‍സി നിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

Other News