ദുബൈ: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്‌ളൈനാസ് വിമാനം അടിയന്തരമായി ദുബൈയില്‍ ഇറക്കി. റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കുകയായിരുന്നു ഫ്‌ളൈനാസ്.
വെള്ളിയാഴ്ച രാവിലെ 8.20നായിരുന്നു ഫ്‌ളൈാസ് കോഴികക്കോട് എത്തേണ്ടിയിരുന്നത്. റിയാദില്‍ നിന്നും പറന്നുയര്‍ന്ന വിമാനം അരമണിക്കൂര്‍ സഞ്ചരിച്ചപ്പോഴേക്കും പൈലറ്റിന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ എമര്‍ജന്‍സി സന്ദേശം നല്‍കുകയായിരുന്നു.
വിമാനത്തില്‍ 180 യാത്രക്കാരാണുണ്ടായിരുന്നത്.