ബഹറൈനില്‍ വാഹനാപകടം: നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു


SEPTEMBER 2, 2023, 8:45 AM IST

മനാമ: ഷേഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതില്‍ നാലു പേര്‍ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്.

കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ് , തലശേരി സ്വദേശി അഖില്‍ രഘു, തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്.

സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആലിയില്‍ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Other News