സൗദിയില്‍ ഡ്രോണ്‍ ആക്രമണം; സഖ്യസേന തകര്‍ത്തു


SEPTEMBER 3, 2021, 7:11 AM IST

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ സഖ്യസേന തകര്‍ത്തു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ഡ്രോണ്‍ തൊടുത്തുവിട്ടത്.

സാധാരണക്കാരെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സഖ്യസേന പ്രസ്താവനയില്‍ വ്യക്തമാക്കി. സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്‌ .

അബഹ വിമാനത്താവളം ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു

Other News