അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സൗദി


JULY 26, 2021, 8:20 AM IST

റിയാദ്: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്‌സും നടത്തിയ വ്യാപക പരിശോധനകളില്‍ നിയമവിരുദ്ധ താമസക്കാരില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് മലയാളികള്‍ ഉള്‍പ്പെടെ 14,600 പേരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ തുടങ്ങിയവ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ 4500 പേര്‍ റെസിഡന്‍സി നിയമം, 1000 ത്തിലേറെ പേര്‍ തൊഴില്‍ നിയമം, 9000 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ തുടങ്ങിയവ ലംഘിച്ചവരാണ്. 270 പേരെ രാജ്യത്ത് അനധികൃത പ്രവേശനം നടത്തിയതിനും 127 പേരെ പുറത്ത് കടക്കാന്‍ ശ്രമിച്ചതിനും പിടികൂടി.

ഇത്തരക്കാര്‍ക്ക് അഭയം നല്കുകയും യാത്രാസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്ത അഞ്ചു പേരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.പിടികൂടപ്പെട്ട 60,000 ത്തിലേറെ പേരാണ് നിലവില്‍ നിയമ നടപടികള്‍ കാത്തുകഴിയുന്നത്.നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Other News