പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ച് യു എ ഇ


NOVEMBER 15, 2021, 7:09 PM IST

അബുദാബി: യു എ ഇയില്‍ പുതിയ തൊഴില്‍ നിയമം 2022 ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രാലയം തൊഴിലിലെ ബന്ധങ്ങളുടെ നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള 2021ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 33നെക്കുറിച്ച് വിശദമാക്കിയത്. 

ഫ്ളക്സിബിള്‍ വര്‍ക്ക്, പാര്‍ട്ട് ടൈം, ഫ്രീലാന്‍സ്, ദീര്‍ഘ നേരമുള്ള ജോലി സമയം എന്നിവയുള്‍പ്പെടെ വിവിധ തൊഴില്‍ വിഭാഗങ്ങള്‍ പുതിയ നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സാങ്കേതികവിദ്യയിലെ പുരോഗതിയെയും കോവിഡിന്റെ ഫലമായി വിപണിയില്‍ ഉണ്ടായ ഏറ്റവും പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

Other News