യു.എ.ഇ. ഗോൾഡൻ വിസ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നു; കൂടുതൽ തൊഴിൽ മേഖലകളിൽ ഉള്ളവരെ പരിഗണിക്കും 


NOVEMBER 15, 2020, 8:24 PM IST

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗോൾഡൻ വിസ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നു. ചില പ്രൊഫഷണലുകൾക്കും പ്രത്യേക ബിരുദധാരികൾക്കും മറ്റുള്ളവർക്കും 10 വർഷത്തെ റെസിഡൻസി അനുവദിക്കുന്ന ഗോൾഡൻ വിസ അനുവദിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അനുമതി നൽകിയതായി ദുബായ് ഭരണാധികാരി ഞായറാഴ്ച അറിയിച്ചു.

ഡോക്ടറേറ്റ് ബിരുദം ഉള്ളവർ, മെഡിക്കൽ ഡോക്ടർമാർ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കൽ, ബയോടെക്നോളജി എഞ്ചിനീയർമാർ എന്നിവരെല്ലാം ഈ വിസയ്ക്ക് യോഗ്യരാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, എപ്പിഡെമിയോളജി എന്നിവയിൽ പ്രത്യേക ബിരുദമുള്ളവരും യു.എ.ഇ.യിൽ താമസിക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥികളും രാജ്യത്ത് ഉയർന്ന സ്ഥാനം നേടുന്നവരും, അതായത് 3.8 അല്ലെങ്കിൽ അതിൽ കൂടുതൽ ജി.പി.എ. കരസ്ഥമാക്കുന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും ഈ വിഭാഗത്തിൽ ദീർഘ കാല വിസയ്ക്ക് അർഹരാണ്.

Other News